തലശ്ശേരി:വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ അപവാദ പ്രചാരണങ്ങളെ മറികടന്ന് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തില്‍ അതിദൂരം മുന്നോട്ട്. മണ്ഡലത്തിലെ ഓരോ കോണിലുമെത്തി ജനങ്ങളെ നേരിട്ട് കാണുന്ന തിരിക്കിലാണ് സ്ഥാനാര്‍ത്ഥി. ഇതിനിടെ എതിരാളികള്‍ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കും പി ജയരാജന്‍ മറുപടി നല്‍കി. ജനങ്ങളുടെ കോടതിയിലാണു താനുള്ളതെന്നും കോടതിയില്‍ നിരപരാധിത്വം തെളിയുമെന്നും പി ജയരാജന്‍ പറഞ്ഞു.
അക്രമ രാഷ്ട്രീയം ചര്‍ച്ച ചെയ്യണമെന്നു കോണ്‍ഗ്രസുകാര്‍ പറയുന്നു. ഭരണഘടന പോലും കത്തിച്ചു കളയുമെന്നു സംഘപരിവാര്‍ ആക്രോശിക്കുമ്പോള്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാണോ പ്രശ്‌നം. പഴയ ബസ് സ്റ്റാന്‍ഡില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കവെ ജയരാജന്‍ ചോദിച്ചു.
‘എനിക്കെതിരെ അപവാദ പ്രചാരണമാണു നടക്കുന്നത്. ഈ സ്ഥാനാര്‍ത്ഥിയാണ് അക്രമങ്ങളുടെ സൂത്രധാരന്‍, ചില കേസില്‍ പ്രതിയാണ് എന്നൊക്കെയാണ് അപവാദങ്ങള്‍. എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന്റെ ബാക്കി പത്രമാണ് എന്റെ ഈ ശരീരം. എന്നെ ഈ പരുവത്തിലാക്കിയത് ആര്‍എസ്എസുകാരാണ്’- പി ജയരാജന്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം മാടപ്പീടികയിലെ സ്വീകരണ കേന്ദ്രത്തില്‍ വച്ചു എക്കണ്ടി കുടുംബം ജയരാജന് കൈമാറി. കുടുംബാംഗം ആയിഷയില്‍നിന്നു പണം പി ജയരാജന്‍ സ്വീകരിച്ചു. മാര്‍ച്ച് 30ന് കോഴിക്കോട് ജില്ലാ കളക്ടര്‍ കൂടിയായ വരണാധികാരിക്ക് പി ജയരാജന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
Discussion about this post