പത്തനംതിട്ട: നീണ്ട കാത്തിരിപ്പിന് ഒടുവില്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കപ്പെട്ട കെ സുരേന്ദ്രന് മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത് ആവേശ്വോജ്വല സ്വീകരണമായിരുന്നു. കേരളാ എക്സ്പ്രസില്‍ കൊച്ചിയില്‍ നിന്ന് കയറി തിരുവല്ല സ്റ്റേഷനില്‍ വന്ന് ഇറങ്ങിയപ്പോള്‍ കെ സുരേന്ദ്രനെ വരവേല്‍ക്കാന്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പന്ത്രണ്ടരയോടെ സ്റ്റേഷന് പുറത്തിറങ്ങിയ കെ സുരേന്ദ്രന് റോഡ് ഷോ നടത്തി പ്രചാരണത്തിനും തുടക്കമിട്ടു.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് കെ സുരേന്ദ്രന് കാവുഭാഗം വഴി പൊടിയാടി വരെ റോഡ് ഷോ നടത്തിയത്. പത്തനംതിട്ടയില്‍ സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാണെന്നും പത്തനംതിട്ടയില്‍ അട്ടിമറി വിജയം ഉറപ്പാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.
തിരുവല്ല മണ്ഡലം ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തിയ സുരേന്ദ്രന് ബിജെപി കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. മറ്റന്നാള്‍ പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന എന്‍ഡിഎ കണ്‍വന്‍ഷനോടെയാണ് ഔദ്യോഗിക പ്രചാരണത്തിന് തുടക്കമാകുക.
Discussion about this post