ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. വിശ്വാസ്യത നഷ്ടപ്പെട്ടയാളുടെ വിലാപമാണ് വെള്ളാപ്പള്ളിയുടേതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ബിജെപി-സിപിഎം ബന്ധത്തിന്റെ കണ്ണിയാണ് വെള്ളാപ്പള്ളിയെന്നും സുധീരന്‍ ആരോപിച്ചു. എന്നാല്‍ വിഎം സുധീരന്റെ കൂടെ മാധ്യമങ്ങളെ കാണുകയായിരുന്ന കോണ്‍ഗ്രസ് നേതാവ് ഡി സുഗതന്‍ വിമര്‍ശനത്തിനു പിന്നാലെ പ്രതിഷേധിച്ച് വേദി വിട്ടതും ശ്രദ്ധേയമായി.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയതെന്ന് പിന്നീട് സുഗതന്‍ വ്യക്തമാക്കി. വെള്ളാപ്പള്ളിയെ ചീത്ത പറയുന്നിടത്ത് താന്‍ ഇരിക്കേണ്ടതില്ലെന്ന് സുഗതന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വെള്ളാപ്പള്ളിയെ വിമര്‍ശിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഡി സുഗതന്‍.
Discussion about this post