തിരുവനന്തപുരം: കേരളത്തില്‍ ഒരു ബൂത്തില്‍ പോലും ബിജെപിക്ക് കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് ഒരിടത്തും കോ-ലീ-ബി (കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സഖ്യമില്ലെന്നും, കേരളത്തിന് പുറത്ത് കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നത് സിപിഎം ആണെന്നും, ഇക്കാര്യം മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് സിപിഎം വ്യാജ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി ആരാവണമെന്ന കാര്യത്തില്‍ തര്‍ക്കങ്ങളില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. എല്ലാവശങ്ങളും പരിശോധിക്കേണ്ടതിനാലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീണ്ടു പോകുന്നതെന്നും ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിജെപിയില്‍ ചേരുമെന്നും പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുമുള്ള പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. താന്‍ ബിജെപിയിലേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post