പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പിജെ കുര്യന്. ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തന്നെ അധിഷേപിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ ചേരണമെന്ന ആവശ്യവുമായി അരും തന്നെ ഇതുവരെ സമീപിച്ചിട്ടില്ലയെന്നും പിജെ കുര്യന് വ്യക്തമാക്കി.
മത്സരിക്കണമെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാമായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്നു പറഞ്ഞ ആളാണ് താനെന്നും വേണമായിരുന്നെങ്കില്‍ പത്തനംതിട്ടയില്‍ മത്സരിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം അവരുടെ ആളായി എന്നല്ലയെന്നും സിപിഎം നേതാക്കളുമായും നല്ല പരിചയവും സൗഹൃദവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post