കോഴിക്കോട്: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. സ്ഥാനാര്‍ത്ഥിയെ ഉടനെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷയെന്ന് എംടി രമേശ് പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട ലിസ്റ്റ് ഇന്നു വരുമ്പോള്‍ അതില്‍ പത്തനംതിട്ടയും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും, കേന്ദ്ര നേതൃത്വത്തിന് മുന്പില് എന്തെങ്കിലും തടസങ്ങള്‍ ഉണ്ടോയെന്നറിയില്ലയെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആര്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും എംടി രമേശ് വ്യക്തമാക്കി.
Discussion about this post