ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ തീരുമാനമായി. 14 സീറ്റില്‍ ബിജെപിയും അഞ്ച് സീറ്റില്‍ ബിഡിജെഎസും മത്സരിക്കും. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസും മത്സരിക്കും. ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവാണ് സഖ്യം പ്രഖ്യാപിച്ചത്.
വാര്‍ത്താ സമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുത്തു. ബിഡിജെഎസ് നിര്‍ണ്ണായക പങ്കാളിയാണെന്നും സഖ്യപ്രഖ്യാപനമാണ് നടക്കുന്നതെന്നും മുരളീധര്‍ റാവു വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഉടന്‍ പട്ടിക പുറത്തു വരുമെന്നും മുരളീധര്‍ റാവു വ്യക്തമാക്കി.
അതേസമയം ഇന്ന് രാത്രിയോടെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കാനാകുമെന്നാണ് പികെ കൃഷ്ണദാസ് വ്യക്തമാക്കി. പട്ടിക പ്രഖ്യാപിക്കാന്‍ വൈകിയിട്ടില്ല എന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ന് തന്നെ പട്ടിക വരുമോ എന്ന ചോദ്യത്തിന് പി കെ കൃഷ്ണദാസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
ബിജെപി മത്സരിക്കുന്ന സീറ്റുകള്‍
കാസര്‍കോട്
കണ്ണൂര്‍
വടകര
കോഴിക്കോട്
മലപ്പുറം
പൊന്നാനി
പാലക്കാട്
ചാലക്കുടി
എറണാകുളം
ആലപ്പുഴ
പത്തനംതിട്ട
കൊല്ലം
ആറ്റിങ്ങല്‍
തിരുവനന്തപുരം
ബിഡിജെഎസ് മത്സരിക്കുന്ന സീറ്റുകള്‍
വയനാട്
ആലത്തൂര്‍
ഇടുക്കി
തൃശൂര്‍
മാവേലിക്കര
കോട്ടയം- കേരള കോണ്‍ഗ്രസ്(പിസി തോമസ്)
Discussion about this post