തിരുവനന്തപുരം: തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിലെ ചിത്രത്തിനെതിരെ വാളെടുത്ത് ബിജെപി. ശശി തരൂര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കു ബിജെപി നേതാക്കള്‍ പരാതി നല്‍കി.
ശശിതരൂരിനായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററിലാണു ചട്ട ലംഘനം ആരോപിക്കപ്പെട്ടിരിക്കുന്നത്. തരൂര്‍ രചിച്ച പുസ്തകങ്ങളുടെ കവര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണു പോസ്റ്റര്‍ തയാറാക്കിയത്. ഇതിലെ ‘വൈ ഐആം എ ഹിന്ദു’ എന്ന കവര്‍ ചിത്രവും ഇതിലെ ഗണപതിയുടെ ചിത്രവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് പറഞ്ഞു.
അന്വേഷിച്ചു തുടര്‍നടപടി സ്വീകരിക്കുമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post