തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി എന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി വിടുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്, മാത്രമല്ല ആത്മാഭിമാനമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ തുടരാനാകില്ലെന്നും ഉപയോഗിച്ച് വലിച്ചെറിയുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു.