ന്യൂഡല്‍ഹി: പാര്‍ട്ടി തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചു തനിക്കും കേട്ടറിവ് മാത്രമുള്ളൂവെന്നും കുമ്മനം പറഞ്ഞു. കേരളത്തിനായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. അതുകൊണ്ടാണ് രാജി വെച്ചത്. പാര്‍ട്ടി നല്കുന്ന ചുമതല ഏറ്റെടുക്കും. ചുമതല നല്കിയില്ലെങ്കിലും സന്തോഷം മാത്രം. ഒരു ഉപാധിയുമില്ലാതെയാണു മടക്കം- കുമ്മനം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍, ശബരിമല വിഷയം ബിജെപിക്ക് അനുകൂലമാകും. മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും കേരളത്തിനു നഷ്ടപ്പെടുന്നതിന്റെ സൂചനയാണ് ശബരിമലയില്‍ കണ്ടത്. ചര്‍ച്ച് ആക്ട് നടപ്പാക്കാനുളള നീക്കം ഇതിന്റെ ഭാഗമാണ്. പുനഃപരിശോധനാ ഹര്‍ജി വിധിക്കു ശേഷം, അനിവാര്യമെങ്കില്‍ തീര്‍ച്ചയായും ഓര്‍ഡിനന്‍സിന് ആവശ്യപ്പെടുമെന്നും കുമ്മനം പറഞ്ഞു.
Discussion about this post