ബലാക്കോട്ട് ആക്രമണത്തിന് തെളിവു ചോദിച്ചതില്‍ പ്രതിഷേധം; കോണ്‍ഗ്രസ് വക്താവ് വിനോദ് ശര്‍മ പാര്‍ട്ടി വിട്ടു

പാറ്റ്ന: ബലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തിന് പാര്‍ട്ടി തെളിവു ചോദിച്ചതില്‍ പ്രതിഷേധിച്ച് ബിഹാര്‍ കോണ്‍ഗ്രസ് വക്താവ് വിനോദ് ശര്‍മ്മ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ബലാകോട്ട് ആക്രമണത്തില്‍ കോണ്‍ഗ്രസ് തെളിവ് ചോദിച്ചത് തന്നെ ഏറെ അസംതൃപ്തനാക്കിയെന്നും പാര്‍ട്ടിയുടെ ഇത്തരം നിലപാടുകളില്‍ താന്‍ നിരാശനാണെന്നും പാര്‍ട്ടി പദവികളും അംഗത്വവും രാജിവെച്ചതിനു പിന്നാലെ വിനോദ് ശര്‍മ പ്രതികരിച്ചു.

മറ്റ് രാഷ്ട്രീയ വൈരമെല്ലാം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണത്. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം. ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണ് പാര്‍ട്ടി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ബാലാകോട്ട് ആക്രമണത്തില്‍ തെളിവ് ആവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ധീരസൈനികരുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. സൈനികരുടെ ജീവത്യാഗത്തിന് പകരം വീട്ടി എന്നതിന് വിശ്വസിക്കാവുന്ന ഒരു തെളിവും ഇതുവരെ കണ്ടില്ലെന്നെന്നും അവര്‍ പറഞ്ഞിരുന്നു.

Exit mobile version