ഹൈദരാബാദ്: തെന്നിന്ത്യന്‍ നടിയും തെലുങ്ക്ദേശം പാര്‍ട്ടി മുന്‍ എംഎല്‍എയുമായ ജയസുധയും പാര്‍ട്ടിവിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മകന് നിഹാര്‍ കപൂറും ജയസുധയ്ക്കൊപ്പം പാര്‍ട്ടി വിട്ടു. ഹൈദരാബാദിലെ ലോട്ടസ് പോണ്ടിലെത്തിയ ജയസുധയും മകനും പാര്‍ട്ടി അധ്യക്ഷനും തെലങ്കാന പ്രതിപക്ഷനേതാവുമായ ജഗന് മോഹന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുകയും ഔദ്യോഗിക അംഗത്വം നേടുകയും ചെയ്തു.
തനിക്ക് വീട്ടില്‍ തിരിച്ചെത്തിയെന്ന തോന്നലാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും, ഇനി പാര്‍ട്ടി അധ്യക്ഷനായ വൈഎസ് ജഗന് മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ജയസുധ പറഞ്ഞു. വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന് മോഹന്‍ അടുത്ത മുഖ്യമന്ത്രിയായിരിക്കുമെന്നും അവര്‍ പ്രതികരിച്ചു.
Discussion about this post