ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കത്തില്‍ പരിഹാരം കാണാന്‍ നിര്‍ണ്ണായക നീക്കവുമായി സുപ്രീം കോടതി. തര്‍ക്ക പരിഹാരത്തിനായി മധ്യസ്ഥ ചര്‍ച്ച നടത്താമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
മുന്‍ സുപ്രീം കോടതി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തില്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ജി, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ അംഗങ്ങളായ സംഘമാണ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുക. മധ്യസ്ഥതയ്ക്കായി എട്ടാഴ്ച സമയം അനുവദിച്ചു. മാധ്യമങ്ങളെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും കോടതി വിലക്കിയിട്ടുണ്ട്.
ചര്‍ച്ചകള്‍ ഒരാഴ്ചയ്ക്കകം ഫൈസാബാദില്‍ ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post