ഡല്‍ഹി: പുല്‍വാമ ആക്രമണം അപകടമാണെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ പ്രസ്താവനയിലൂടെ സൈന്യത്തിന്റെ ധീരത ചോദ്യം ചെയ്യുകയാണ് ദിഗ് വിജയ് സിംഗെന്ന് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ആരോപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെ തനിക്കെതിരെ കേസ് എടുക്കാന്‍ വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുകയാണ് ദിഗ് വിജയ് സിംഗ്.
ഈ പരാമര്‍ശത്തിന്റെ പേരില്‍ തന്നെ രാജ്യ ദ്രോഹിയെന്ന് വിളിക്കുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ തനിക്ക് എതിരെ കേസ് എടുക്കണം. ഡല്‍ഹി പോലീസ് കേന്ദ്രസര്‍ക്കാരിന് കീഴില്‍ ആണല്ലോ എന്നും സിംഗ് തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.
Discussion about this post