തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത് ആക്രമണം അഴിച്ചുവിട്ട കേസില്‍ 3505 പേര് അറസ്റ്റിലായി. സംഭവത്തില്‍ 529 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
12 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു. ഇന്നലെ 160 പേരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു.
അയേസമയം സംഭവങ്ങള്‍ പരിശോധിക്കാന്‍ എഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. സ്ത്രീകളേയും മാധ്യമപ്രവര്‍ത്തകരേയും അക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Discussion about this post