ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും എതിരിടാന്‍ കോണ്‍ഗ്രസുമായും മറ്റു പ്രതിപക്ഷപാര്‍ട്ടികളുമായും വേദി പങ്കിടാതെ വഴിയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അമിത് ഷായും മോഡിയും രാജ്യത്തിന് അപകടകരമാണ്. രാജ്യത്തിനുവേണ്ടി കോണ്‍ഗ്രസുമായി കൈകോര്‍ക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ ടിവിക്കു നല്കിയ അഭിമുഖത്തിലാണ് കെജരിവാളിന്റെ പരാമര്‍ശം.
പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും കെജരിവാള്‍ വ്യക്തമാക്കി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഇരുപാര്‍ട്ടികളും കൈകോര്‍ക്കുകയാണെങ്കില്‍ ഇവിടെ നിന്നും ബിജെപിയെ തുടച്ചുമാറ്റാനാകുമെന്നും കെജരിവാള്‍ അഭിപ്രായപ്പെട്ടു.
ന്യൂഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവിയെന്ന തന്റെ ആവശ്യം നിരാകരിക്കുന്ന കോണ്‍ഗ്രസിനെയും ബിജെപിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
Discussion about this post