കോട്ടയം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നിഷ ജോസ് കെ മാണി. വരുന്ന തെരഞ്ഞെടുപ്പില്‍ നിഷ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നിഷ വ്യക്തമാക്കി. പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ടെന്നും നിഷ പറഞ്ഞു.
അതോടൊപ്പം തന്റെ പ്രവര്‍ത്തന മേഖല സാമൂഹ്യ സേവനമാണ് അതിന് രാഷ്ട്രീയം മാത്രമല്ല ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കൊപ്പമുണ്ടാകും. ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണെന്നും നിഷ പറഞ്ഞു. സ്ഥാനാര്‍ത്ഥിയാരാകണമെന്ന് തീരുമാനിക്കുന്നതിന് പാര്‍ട്ടി നേതൃത്വമുണ്ടെന്നും നിഷ കൂട്ടിച്ചേര്‍ത്തു.
Discussion about this post