തിരുവനന്തപുരം: ബിജെപിക്കകത്ത് കലഹം ശക്തമാകുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ചര്‍ച്ചാ വിഷയം. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് രംഗത്ത് എത്തിയിരിക്കുന്നു. മറ്റു പാര്‍ട്ടികാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഇവിടെ സ്ഥാനാര്‍ത്ഥികളെ കുറിച്ചു പ്രാഥമിക ചര്‍ച്ച പോലും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും ശ്രീധരന്‍ പിള്ളയുടേത് കേവലം അഭിപ്രായപ്രകടനം മാത്രമാണെന്നും എംടി രമേശ് തുറന്നടിച്ചു.
അതേസമയം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഡല്‍ഹിക്ക് കൈമാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നത്. മാത്രമല്ല പ്രാഥമിക ചര്‍ച്ച കഴിഞ്ഞെന്നും പട്ടിക ഡല്‍ഹിയ്ക്ക് കൈമാറിയെന്നായിരുന്നു വ്യക്തമാക്കിയത്. വിവാദമായതോടെ സ്വന്തം പ്രസ്താവന പിള്ള പിന്നീട് തിരുത്തി. ഇതിനു ശേഷമാണ് ശ്രീധരന്‍ പിള്ളയെ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ പരസ്യമായി രംഗത്തെത്തുന്നത് നേതൃത്വവുമായി ആലോചിക്കാതെ സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ ശ്രീധരന്‍പിള്ളയോട് നടപടിയിലാണ് ഒരുവിഭാഗം നേതാക്കള്‍ക്ക് അമര്‍ഷം.
Discussion about this post