തിരുവനന്തപുരം: ടിപി കൊലക്കേസിലെ പ്രതി കുഞ്ഞനന്തന് വീണ്ടും പരോള്‍. എന്നാല്‍ ചട്ടംലംഘിച്ചാണ് പരോള്‍ എന്നാണ് ആരോപണം. നേരത്തെ പത്തു ദിവസത്തെ പരോള്‍ നേടിയ കുഞ്ഞനന്തനാണ് വീണ്ടും പതിനഞ്ച് ദിവസത്തെ പരോള്‍ കൂടി അനുവദിച്ചിരിക്കുന്നത് .ആഭ്യന്തര വകുപ്പ് കുഞ്ഞനന്തന് കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് പരോള്‍ അനുവദിച്ചത് .ആകെ 40 ദിവസത്തെ പരോള്‍ ആണ് നേടിയത് .ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപെട്ട കുഞ്ഞനന്തന്റെ പരോള്‍ ദിവസങ്ങള്‍ 348 ആയി.10 ദിവസത്തെ പരോളിനായി വീട്ടിലെത്തിയതിന് ശേഷമാണു വീണ്ടും 15 ദിവസത്തെ പരോള്‍ കൂടി കുഞ്ഞനന്തന്‍ ആവശ്യപ്പെടുന്നത് .
Discussion about this post