ലക്നൗ: യുപിയില്‍ പോരാട്ടത്തിനിറങ്ങി പ്രിയങ്ക. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.
ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച ചര്‍ച്ച ബുധനാഴ്ച പുലര്‍ച്ചെ 5.30 വരെ നീണ്ടു നിന്നു. അമേത്തിയും റായ്ബറേലിയും ഉള്‍പ്പെടെ എട്ട് ലോക്സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാരും പ്രവര്‍ത്തകരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തു.
ലക്നൗ, ഉന്നാവോ, മോഹന്‍ലാല്‍ഗഞ്ച്, സുല്‍ത്താന്‍പുര്‍, പ്രതാപ്ഗഡ്, ഫത്തേപുര്‍, അമേത്തി, റായ്ബറേലി എന്നീ മണ്ഡലങ്ങളെ സംബന്ധിച്ചാണ് പ്രിയങ്ക ചര്‍ച്ച നടത്തിയത്. ഒരു മണ്ഡലത്തില്‍നിന്നും 10 മുതല്‍ ഇരുപതുവരെയുള്ള പ്രാദേശിക നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയാണ് മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തത്.
Discussion about this post