ന്യൂഡല്‍ഹി: വെറും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന പ്രിയങ്കാ ഗാന്ധിയെ തേടിയെത്തി ആരാധകര്‍. പ്രിയങ്കാ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോണ്‍ഗ്രസ് നേരത്തെ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. ഫെബ്രുവരി 11-ന് രാവിലെ ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന് ഒരു മണിക്കൂറിനുള്ളില്‍ പതിനായിരത്തിലേറെ ഫോളോവേഴ്സാണ് പ്രിയങ്ക കരസ്ഥമാക്കിയത്.
സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലും പ്രിയങ്കയ്ക്ക് വന്‍പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ നേതാവിന് സര്‍വ്വ പിന്തുണയുമായി പിങ്ക് ആര്‍മി എന്ന പേരില്‍ പ്രിയങ്കാ സേനയും യുപിയിലുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് പിങ്ക് ആര്‍മി അംഗങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്നത്.
Discussion about this post