മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജിനെതിരായ മോശം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രന് എംഎല്‍എ. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്കിയ സംഭവത്തിലാണ് സബ് കളക്ടറെ എസ് രാജേന്ദ്രന് എംഎല്‍എ അധിക്ഷേപിച്ച് സംസാരിച്ചത്.
ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടുമെന്നും ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ എന്നുമായിരുന്നു എസ് രാജേന്ദ്രന് എംഎല്‍എയുടെ പരാമര്‍ശങ്ങള്‍.
എന്നാല്‍ മനഃപൂര്‍വ്വം താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും. തന്റെ പരാമര്‍ശങ്ങള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു.
Discussion about this post