ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദമേറ്റെടുത്ത ശേഷം യുപിയില്‍ പ്രിയങ്ക ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം നാളെ. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കൊപ്പമാണ് എത്തുക. മഹാത്മാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പ്രതിമകളില്‍ പ്രിയങ്കയും രാഹുലും ഹാരാര്‍പ്പണം നടത്തും. പ്രിയങ്ക വിമാനത്താവളത്തില്‍ നിന്നു ലഖ്നൗവിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് റോഡ് ഷോ നടത്തും. 10 കിലോമീറ്റര്‍ റോഡ് ഷോയില്‍ 37 ഇടങ്ങളില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം നാളെ വൈകിട്ട് രാഹുല്‍ മടങ്ങും. 14 വരെ സംസ്ഥാനത്തു തുടരുന്ന പ്രിയങ്ക കിഴക്കന്‍ യുപിയിലെ പാര്‍ട്ടി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും
Discussion about this post