തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണയെങ്കിലും വിജയക്കൊടി പാറിക്കാന്‍ ആര്‍എസ്എസിനെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ച് ബിജെപിയുടെ പുതിയനീക്കം. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും നിയന്ത്രണം ഇതിനകം ആര്‍എസ്എസ് ഏറ്റെടുത്തിട്ടുണ്ട്. ഇതിനായി ആര്‍എസ്എസിന്റെ പ്രാന്തീയ ചുമതലയുള്ള നേതാക്കള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപി രാജ്യത്ത് കഴിഞ്ഞ തവണ മത്സരിച്ച 427 മണ്ഡലങ്ങളില്‍ 400 മണ്ഡലങ്ങളിലും ആര്‍എസ്എസിന്റെ പൂര്‍ണസമയ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ആര്‍എസ്എസ് പൂര്‍ണ്ണമായും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശാഖകളുള്ള കേരളത്തില്‍ ഇത്തവണ ബിജെപി പ്രത്യേക ശ്രദ്ധയാണ് കേന്ദ്രീകരിക്കുന്നത്.
Discussion about this post