ചെന്നൈ: സോളാര്‍ തട്ടിപ്പിലൂടെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സരിതാ നാ യര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന. എന്നാല്‍, കേരളത്തിലല്ല, അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലാണ് സരിതയുടെ രാഷ്ട്രീയ അരങ്ങേറ്റമെന്നാണ് സൂചന. ജയലളിതയുടെ പാര്‍ട്ടിയായ എഐഎഡിഎംകെയ്ക്ക് ഒപ്പമായിരിക്കും സരിതയുടെ രാഷ്ട്രീയ പ്രവേശനമെന്നും തമിഴ് മാധ്യമങ്ങള്‍ സൂചന നല്കുന്നു.
സരിത അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തമിഴ് പത്രങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സരിത ഇപ്പോള്‍ ചെന്നൈ കേന്ദ്രീകരിച്ചാണ് ബിസിനസ് നടത്തുന്നത്. അവിടെ സോളാറിനൊപ്പം മറ്റു ചില ബിസിനസുകള്‍ കൂടി അവര്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനവും സരിതയ്ക്കുണ്ട്. അതേസമയം മത്സരിക്കുമോയെന്ന കാര്യത്തില്‍ സരിതയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. നേരത്തെ മുതല്‍ സരിത തമിഴ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതേസമയം, തമിഴ് വാരികയായ ‘കുമുദ’ത്തില്‍ വന്ന സരിതയുടെ ആത്മകഥ സൂപ്പര്‍ഹിറ്റായിരുന്നു. തമിഴ്നാട്ടില്‍ ഏറെ പ്രചാരമുള്ള വാരികയാണിത്. ആദ്യ ലക്കം വന്നതോടെ തന്നെ വന്‍ പ്രതികരണമാണ് വാരികയ്ക്ക് ലഭിച്ചത്.
Discussion about this post