തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റിയത് ലാഭനഷ്ടക്കണക്കിന്റെ അടിസ്ഥാനത്തിലല്ല, അതിന് ഇത്രയേറെ വാര്‍ത്താ പ്രാധാന്യം ലഭിക്കേണ്ട കാര്യമില്ലെന്നും മന്ത്രി എകെ ശശീന്ദ്രന്‍.
ലാഭത്തിന്റെ പേരിലല്ല എംഡിമാരെ മാറ്റുന്നതെന്നും ഒരു ഉദ്യോഗസ്ഥന്റെ മാറ്റവും അജണ്ടയായി വരാറുമില്ലെന്നും മന്ത്രി പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്റെ തസ്തികമാറ്റവും അജണ്ടയായി വരാറില്ലെന്നും ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം സംബന്ധിച്ച പ്രൊപ്പോസല്‍ വയ്ക്കുന്നത് ചീഫ് സെക്രട്ടറിയാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ഈ പ്രൊപ്പോസല്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടാകാമെന്നും മന്ത്രി പറഞ്ഞു. അന്ന് പത്തോ പതിനഞ്ചോ പേരുടെ തസ്തികമാറ്റം ഉണ്ടായി. അക്കൂട്ടത്തിലെ ഒരു തസ്തിക മാറ്റം മാത്രമാണ് ടോമിന്‍ തച്ചങ്കരിയുടേതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയല്ല ചീഫ് സെക്രട്ടറിയാണ് സ്ഥാനമാറ്റം സംബന്ധിച്ച പ്രൊപ്പോസല്‍ വയ്ക്കുന്നത്. ഏത് പൊതുമേഖല സ്ഥാപനത്തിന്റേയും മേധാവികളെ മാറ്റുന്നത് ലാഭ നഷ്ടക്കണക്കിന്റെ അടിസ്ഥാനത്തിലല്ല. ലാഭമുണ്ടാക്കിയവരെ സ്ഥിരം നിയമിക്കുകയും ഇല്ല.
സിഎംഡിമാരെ മാറ്റിക്കൊണ്ടിരിക്കും. അത് ഭരണപരമായ സൗകര്യവുമായി ബന്ധപ്പെട്ട മാറ്റമാണ്. നേരത്തെയുള്ള സിഎംഡിമാരെ മാറ്റിയത് കഴിവ് കെട്ടവരായത് കൊണ്ടല്ലെന്നും മന്ത്രി വിശദീകരിച്ചു.
Discussion about this post