ജയ്പുര്‍: അധികാരത്തിലേറി എട്ട് മണിക്കൂറിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി വാക്കുപാലിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം നിറവേറ്റാന്‍ ഒരുങ്ങുന്നു.
രാജസ്ഥാനില്‍ മാര്‍ച്ച് 1 മുതല്‍ തൊഴിലില്ലായ്മ വേതനം നല്‍കിത്തുടങ്ങുമെന്നു മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചു. തൊഴിലില്ലാത്ത യുവതികള്‍ക്കു പ്രതിമാസം 3500 രൂപയും യുവാക്കള്‍ക്കു 3000 രൂപയുമാണ് നല്‍കുക. നിലവില്‍ 650 രൂപയാണ് തൊഴിലില്ലായ്മ വേതനം. തൊഴിലില്ലായ്മ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയ സാഹചര്യത്തില്‍ രാജസ്ഥാനിലെ യുവാക്കള്‍ക്ക് താത്കാലിക ആശ്വാസമായിരിക്കുകയാണ് ഈ നടപടി.
രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.