തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിനെതിരെ വര്‍ഗീയ പോസ്റ്റിട്ട ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മനോജ് എബ്രഹാമിനെ ‘കുളിപ്പിച്ചു കിടത്തു’മെന്നായിരുന്നു വെങ്ങാനൂര്‍ സ്വദേശി അരുണിനിന്റെ പോസ്റ്റ്. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു അരുണ്‍ പോസ്റ്റിട്ടത്.
മനോജ് എബ്രഹാമിന്റെ ചിത്രത്തൊടൊപ്പം ഈ പരനാറിയെ എന്നെങ്കിലും കിട്ടും.. കുളിപ്പിച്ച് കിടത്തണം എന്ന പോസ്റ്റ് പ്രചരിപ്പിച്ചത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തേയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഐജി മനോജ് എബ്രഹാം അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ബിജെപി കോവളം 20-ാം വാര്‍ഡ് വൈസ് പ്രസിഡന്റാണ് അരുണ്‍ . നിലയ്ക്കലില്‍ നടന്ന ലാത്തച്ചാര്‍ജിനെ തുടര്‍ന്നാണ് ഇയാള്‍ മനോജ് എബ്രാഹമിനെതിരെ ഭീഷണി മുഴക്കിയത്. അരുണിനെതിരെ ഐടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനും കേസെടുത്തിട്ടുണ്ട്.
എന്നാല്‍ ഇത്തരം സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശന നിയമമെടുക്കുമെന്നും മതത്തിന്റെ പേരില്‍ ഐജി മനോജ് എബ്രഹാമിനെതിരേയും വിശ്വാസത്തിന്റെ പേരില്‍ ഐജി എസ് ശ്രീജിത്തിനെതിരേയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.
Discussion about this post