കൊച്ചി: അടിത്തട്ടില്‍ സംഘടന ശക്തിപ്പെടേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കൊച്ചിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ഫലം പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ജനവികാരം പിണറായി വിജയന്‍ സര്‍ക്കാരിനും മോഡി സര്‍ക്കാരിനും എതിരാണ്. പക്ഷേ ജനവികാരം മാത്രം ഉണ്ടായിട്ട് കാര്യമില്ല. അണികള്‍ക്കിടയില്‍ അടിത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം ഉണ്ടായിരിക്കണമെന്നും ആന്റണി വ്യക്തമാക്കി.
തിളക്കമാര്‍ന്ന വിജയം ഉണ്ടാകണമെങ്കില്‍ നേതാക്കള്‍ ഉള്‍പ്പെടെ ചെങ്ങന്നൂരിലെ തോല്‍വിയില്‍ നിന്നുള്ള പാഠം പഠിക്കണം. ബൂത്തില്‍ പ്രവര്‍ത്തകരില്ലെങ്കില്‍, അടിത്തട്ടില്‍ ആളില്ലെങ്കില്‍ ജനവികാരമെല്ലാം പോളിംഗ് ദിവസം വോട്ടായി മാറില്ല. ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അണികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post