ഭുവനേശ്വര്‍: കേന്ദ്രമന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വിയോജിപ്പാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ ഒരാള്‍ക്ക് പോലും ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യമില്ലെന്നും രാഹുല്‍ പറഞ്ഞു.
ജനാഭിപ്രായം കേള്‍ക്കുന്ന കോണ്‍ഗ്രസില്‍ നിന്നു വ്യത്യസ്തമായി മോഡിക്ക് എല്ലാം അറിയാമെന്നുള്ള ധാരണയാണ്. അതിനാല്‍ അധികാരത്തില്‍ തുടരുന്ന അദ്ദേഹത്തെ ഫീഡ്ബാക്ക് അറിയിക്കാനുള്ള യാതൊരു അവസരവുമില്ല. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണ്. രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപിയും ഒഡീഷയിലെ ബിജെഡിയും ഒരു പോലെയാണെന്നും രാഹുല്‍ പറഞ്ഞു. രണ്ടുപേരും വ്യവസായികള്‍ മുഖ്യമന്ത്രിയുടെ മാര്‍ക്കറ്റിങ്ങിന് പണം ചിലവാക്കുന്ന ആ ‘ഗുജറാത്ത് മോഡല്‍’ തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post