കോഴിക്കോട്: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് പോസ്റ്റ് ചെയ്ത ഉമ്മന്‍ചാണ്ടിയുടെ ലാളിത്യം വ്യക്തമാക്കുന്ന ഫോട്ടോയ്ക്ക് താഴെ ട്രോള്‍മഴ പെയ്യിച്ച് സോഷ്യല്‍മീഡിയ. ഉമ്മന്‍ചാണ്ടി ട്രെയിനില്‍ കിടന്നുറങ്ങുന്ന ഫോട്ടോയാണ് അഭിജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സ്ഥിരമായി ഉമ്മന്‍ചാണ്ടിയുടെ ട്രെയിന്‍ യാത്രകളില്‍ കാണുന്ന പോസില്‍ തന്നെയാണ് ഈ ഫോട്ടോയിലും ഉമ്മന്‍ചാണ്ടിയെ കാണുന്നത്. ഇതോടെ ഉമ്മന്‍ ചാണ്ടിക്ക് മാത്രം എങ്ങനെ എല്ലാ വര്‍ഷവും ട്രെയിനില്‍ ഒരേ സീറ്റ് കിട്ടുന്നു എന്ന് ചോദിച്ചാണ് ട്രോളുകള്‍ വരുന്നത്.
രാവിലെ ആന്ധ്രയില്‍ നിന്നാരംഭിച്ച് കാസര്‍കോട്ടെയും കണ്ണൂരിലേയും പരിപാടികള്‍ കഴിഞ്ഞ് ചെറിയൊരുറക്കത്തില്‍ യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക്. എന്ന തലക്കെട്ടോടെയാണ് അഭിജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരേ ചിത്രത്തിന് 1979, 2009,2019,2039 എന്നിങ്ങനെ കാപ്ഷന്‍ നല്‍കിയാണ് ചിലര്‍ ട്രോളുന്നതെങ്കില്‍, പ്രളയത്തെ അതിജീവിച്ചിട്ടും ഉമ്മന്‍ചാണ്ടിക്ക് മാറ്റമില്ല എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോളാണ് പല നേതാക്കളും വിനയവും ലാളിത്യവും മാര്‍ക്കറ്റ് ചെയ്യുന്നതിനായി ഇറങ്ങുന്നതെന്ന് മിക്കവരും വിമര്‍ശിക്കുന്നു. പോസ്റ്റിനടിയില്‍ ഉമ്മന്‍ചാണ്ടിയുടെ ആരാധകരുടെ കമന്റുകളും കുറവല്ല.
Discussion about this post