ന്യൂഡല്‍ഹി: രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിന് അടുക്കാനിരിക്കെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് നേതൃത്വത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. എല്ലാവര്ക്കും തിരഞ്ഞെടുപ്പുകളെ സ്വീകാര്യവും പ്രാപ്യവും ആക്കുക എന്ന വിഷയത്തെ ബന്ധപ്പെട്ട പ്രബന്ധാവതരണവും ചര്‍ച്ചകളും ആണ് സമ്മേളനത്തിന്റെ പ്രധാന വിഷയം.
ആറ് രാജ്യങ്ങളില്‍ നിന്നും മൂന്ന് അന്തര്‍ ദേശിയ എജന്‍സികളില്‍ നിന്നും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ദേശിയ സമ്മതിദായക ദിനത്തൊടനുബന്ധിച്ച് നടക്കുന്ന സെമിനാറിനിടെ ഇന്ത്യയും ഭൂട്ടാനും തിരഞ്ഞെടുപ്പ് സാങ്കേതിക വിജ്ഞാനം കൈമാറുന്ന എംഒയു വില്‍ ഒപ്പിടുകയും ചെയ്യും.
Discussion about this post