കോട്ടയം: തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ശബരിമല കര്‍മ്മ സമിതിയുടെ അയ്യപ്പ സംഗമത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്. ശബരിമല കര്‍മസമിതിയുടെ അയ്യപ്പ സംഗമം ഒരു കൂട്ടം സവര്‍ണരുടെ മാത്രം സംഗമമായി മാറിയെന്നും മാതാ അമൃതാനന്ദമയി വരുമെന്നു പറഞ്ഞ് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നു എന്നും സവര്‍ണ സംഗമമായതോടെ പോകാതിരുന്നത് നന്നായെന്നു തോന്നുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമലാ വിഷയെ ബിജെപിക്ക് ഗുണമാകും. ഈ വിഷയം ഉപയോഗിച്ച് മുതലെടുക്കാന്‍ ബിജെപിക്ക് കഴിയുമെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
Discussion about this post