ബംഗളൂരു: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടിയുടെ ഭാഗമാകുന്നുവെന്ന ചോദ്യത്തിന് തുറന്ന പ്രതികരണവുമായി തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. താന്‍ ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുകയെന്ന് പ്രകാശ് രാജ് പറയുന്നു. മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു പാര്‍ട്ടിയിലും തനിക്ക് നില്‍ക്കാനാകില്ല. തനിക്ക് ജനങ്ങളുടെ ശബ്ദമാകാനാണ് താല്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 സെപ്തരംബര്‍ അഞ്ചിന് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പ്രകാശ് രാജ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. ബിജെപി വിരുദ്ധ നിലപാടാണ് പൊതുവെ പ്രകാശ് രാജ് സ്വീകരിച്ച് പോരുന്നത്. അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍നിന്നും പ്രകാശ് രാജ് അകലം പാലിച്ചിട്ടിണ്ട്.
Discussion about this post