പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജയസാധ്യത എല്‍ഡിഎഫിന് തന്നെയെന്ന് എല്‍ഡിഎഫ് സ്വാതന്ത്ര്യ സ്ഥാനാര്‍ഥി പി സരിന്. ആശങ്കകള്‍ ഒന്നുമില്ലെന്നും ചില റൗണ്ടിലെ വോട്ടുകള്‍ എണ്ണുന്നത് പ്രധാനമാണെന്നും പി സരിന് പറഞ്ഞു.
പാര്‍ട്ടി ഒരുമിച്ചുനിന്ന് നടത്തിയ പോരാട്ടമാണിതെന്നും പി സരിന് പറഞ്ഞു. നഗരസഭാ പരിധിയില്‍ ബിജെപി ലീഡ് ചെയ്യും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അവര്‍ക്ക് പിന്നില്‍ എല്‍ഡിഎഫ് ഉണ്ടാകും. പിരായിരിയില്‍ 10,000ത്തലധികം വോട്ടുകള്‍ പോള്‍ ചെയ്തിട്ടില്ല. എന്നാല്‍ 14 റൗണ്ടുകള്‍ എണ്ണുമ്പോളേക്കും എല്‍ഡിഎഫ് മുന്നില്‍ തന്നെ ഉണ്ടാകുമെന്നും പി സരിന് പറഞ്ഞു.
പാലക്കാട് താമര വിരിയുമെന്നത് കൃഷ്ണകുമാറിന്റെ പ്രതീക്ഷ മാത്രമാണെന്നും സരിന് പറഞ്ഞു. കണ്ണാടിയിലും മാത്തൂരിലും ശ്രീധരനെക്കാള്‍ പ്രകടനം നടത്താന്‍ സാധിക്കുമെന്ന് കൃഷ്ണകുമാര്‍ പ്രതീക്ഷിക്കുക പോലും വേണ്ട. ജനാധിപത്യ പാലക്കാടില്‍ പുതിയ സൂര്യോദയമുണ്ടാകുമെന്നും കൃഷ്ണകുമാറിന് മറുപടിയായി സരിന് പറഞ്ഞു.
Discussion about this post