അമ്പതു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകരാജ്യങ്ങളില്‍ ഒന്നാമത്! എംഎ യൂസഫലി ഉള്‍പ്പടെയുള്ള വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തി രാഹുല്‍

യുഎഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തി.

ദുബായ്: യുഎഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തി. അടുത്ത 50 വര്‍ഷം കൊണ്ട് എങ്ങനെ ഇന്ത്യയെ ലോകരാജ്യങ്ങളില്‍ ഒന്നാമതാക്കാം എന്നതു സംബന്ധിച്ചായിരുന്നു രാഹുല്‍ സംസാരിച്ചത്. വെറും തൊഴില്‍ സൃഷ്ടിക്കല്‍ എന്നതിനപ്പുറം സമഗ്രവളര്‍ച്ച ലക്ഷ്യമാക്കണം എന്ന ആശയത്തില്‍ വ്യവസായ സമൂഹത്തിന്റെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും അദ്ദേഹം ശേഖരിച്ചു.

ഈ നിര്‍ദേശങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐബിപിസി) നേതൃത്വത്തിലായിരുന്നു യോഗം.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, എന്‍എംസി ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ.ബിആര്‍ ഷെട്ടി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ.ആസാദ് മൂപ്പന്‍, വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ.ഷംഷീര്‍ വയലില്‍ തുടങ്ങി ഇരുനൂറോളം വ്യവസായ പ്രമുഖര്‍ പങ്കെടുത്തു. അബുദാബി ദുസിതാനി ഹോട്ടലില്‍ തുടര്‍ന്നും രാഹുല്‍ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും.

Exit mobile version