തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഇഎം അഗസ്തി സെക്ട്രട്ടേറിയറ്റ് പടിക്കലില്‍ ബിജെപി നടത്തുന്ന സമരപന്തലില്‍ പങ്കെടുത്തു. കുടുംബസമേതമാണ് നേതാവ് സമരപന്തലില്‍ എത്തിയത്. കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു നേതാവ്. അതിനു മുന്‍പാണ് ബിജെപി സമര പന്തലിലേയ്ക്ക് കയറിയത്.
സമരപ്പന്തലില്‍ നിരാഹാരമിരിക്കുന്ന മഹിളാമോര്‍ച്ച നേതാവ് വിടി രമയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് മടങ്ങിയത്. പത്തുമിനിറ്റോളം അവിടെ ചിലവഴിച്ചശേഷം എകെ ആന്റണി ഉദ്ഘാടനം ചെയ്ത കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ദിരാഭവനിലെത്തി.
കേന്ദ്രത്തില്‍ നിന്നും മോഡി സര്‍ക്കാറിനെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനു കഴിയുമെന്നും അതിനുള്ള പരിശ്രമങ്ങള്‍ ഉണ്ടാവണമെന്നുമാണ് യോഗത്തില്‍ എകെ ആന്റണി അഗസ്തി ഉള്‍പ്പെടെയുള്ള നേതാക്കളോട് നിര്‍ദേശിച്ചത്. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് അഗസ്തി.
Discussion about this post