തിരുവനന്തപുരം: പ്രോടേം സ്പീക്കർ ആക്കാതെ മുകൊടിക്കുന്നിൽ സുരേഷിനെ കേന്ദ്ര സർക്കാർ തഴഞ്ഞെന്ന കോൺഗ്രസിന്റെ ആരോപണത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊടിക്കുന്നിൽ സുരേഷിനെ പ്രതിപക്ഷ നേതാവ് ആക്കി കോൺഗ്രസ് ഈ തീരുമാനത്തിന് എതിരെ പ്രതിഷേധിക്കണമെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
‘കോൺഗ്രസിലെ ഏറ്റവും സീനിയർ എംപി, മിടുക്കൻ, സർവ്വോപരി ദളിത് സമുദായാംഗം പിന്നെ ഇന്ന് രാഹുലിന്റയും പ്രിയങ്കയുടെയും നാളെ വാദ്രയുടേയും ‘കുടുംബ’ വീടായ കേരളത്തിൽ നിന്നുള്ള അംഗം’ കൂടിയാണ് കൊടിക്കുന്നിൽ സുരേഷെന്നും കെ സുരേന്ദൻ പറഞ്ഞു.
ഏത് നിലയ്ക്കു നോക്കിയാലും പ്രതിപക്ഷ നേതാവാക്കേണ്ടത് ഈ മനുഷ്യനെയാണ്. രണ്ടു ദിവസത്തേക്കുള്ള പ്രോടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം ഇങ്ങനെയാണ് കോൺഗ്രസ്സ് പാർട്ടി പ്രകടിപ്പിക്കേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
കോൺഗ്രസ്സിലെ ഏറ്റവും സീനിയർ എം. പി, മിടുക്കൻ, സർവ്വോപരി ദളിത് സമുദായാംഗം പിന്നെ ഇന്ന് രാഹുലിന്റയും പ്രിയങ്കയുടെയും നാളെ വാദ്രയുടേയും ‘കുടുംബ’ വീടായ കേരളത്തിൽ നിന്നുള്ള അംഗം. ഏത് നിലയ്ക്കു നോക്കിയാലും പ്രതിപക്ഷ നേതാവാക്കേണ്ടത് ഈ മനുഷ്യനെയാണ്. രണ്ടു ദിവസത്തേക്കുള്ള പ്രോടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം ഇങ്ങനെയാണ് കോൺഗ്രസ്സ് പാർട്ടി പ്രകടിപ്പിക്കേണ്ടത്. പ്രിയ സുഹൃത്ത് കൊടിക്കുന്നിൽ സുരേഷിന് മുൻകൂറായി സർവ്വമംഗളങ്ങളും നേരുന്നു.