തൃശൂരിൽ നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്; കെ മുരളീധരന്റെ അനുയായി ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ കൈയ്യേറ്റം ചെയ്തു, കുത്തിയിരിപ്പ് സമരം; പോലീസ് എത്തി

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ തൃശ്ശൂർ ഡിസിസി ഓഫീസിൽ നേതാക്കളും അനുയായികളും തമ്മിൽ കൂട്ടത്തല്ല്. കെ മുരളീധരന്റെ അനുയായിയെ നേതാക്കൾ കൈയ്യേറ്റം ചെയ്‌തെന്ന് പരാതി. ഇന്ന് വൈകിട്ട് നടന്ന യോഗത്തിനിടെയാണ് പാർട്ടിക്ക് നാണക്കേടായ സംഭവം നടന്നത്. കഴിഞ്ഞദിവസങ്ങളിൽ നേതാക്കൾക്ക് എതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെ ചൊല്ലിയാണ് തർക്കം നടന്നത്.

ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. തു
ർന്ന് സജീവൻ ഡിസിസി ഓഫീസിന് താഴെ കെ കരുണാകരന്റെ ഛായാചിത്രത്തിന് താഴെ കുത്തിയിരിപ്പ് സമരം തുടരുകയാണ്. കെപിസിസിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് സമരം.

ALSO READ- ‘ദക്ഷിണ ഭാരതത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കം, തലമുറകളായി വേട്ടയാടലുകൾ’; സുരേഷ് ഗോപിയുടെ വിജയം എടുത്തുപറഞ്ഞ് മോഡി

ഡിസിസി ഓഫീസിന്റെ താഴത്തെ നിലയിലാണ് സജീവൻ കുര്യച്ചിറയുള്ളത്. അദ്ദേഹത്തെ കൈയ്യേറ്റം ചെയ്ത ജോസ് വള്ളൂരും സംഘവും ഡിസിസി ഓഫീസിന്റെ ഒന്നാമത്തെ നിലയിലാണ് ഉള്ളത്. വിഷയത്തിൽ പ്രതികരണത്തിന് ജോസ് വള്ളൂർ തയ്യാറായിട്ടില്ല.

Exit mobile version