‘ദക്ഷിണ ഭാരതത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കം, തലമുറകളായി വേട്ടയാടലുകൾ’; സുരേഷ് ഗോപിയുടെ വിജയം എടുത്തുപറഞ്ഞ് മോഡി

ന്യൂഡൽഹി: കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത് എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രത്യേകം പരാമർശിച്ച് നരേന്ദ്ര മോഡി. സുരേഷ് ഗോപിയുടെ വിജയത്തെ കുറിച്ച് മോഡി ഏറെ ആഹ്ലാദത്തോടെയാണ് സംസാരിച്ചത്. ദക്ഷിണ ഭാരതത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമിട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തിൽ നിരവധി പ്രവർത്തകർ ബലിദാനികൾ ആയി. തലമുറകളായി പാർട്ടി വേട്ടയാടലുകൾ സഹിച്ചു. എന്നിട്ടും പരിശ്രമം തുടർന്നു. ഒടുവിൽ ഒരു അംഗം വിജയിച്ചു എന്നാണ് മോഡിയുടെ പരാമർശം.

എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്രമോഡിയെ ഇന്ന് തിരഞ്ഞെടുത്തിരുന്നു. മുതിർന്ന ബിജെപി നേതാവ് രാജ്നാഥ് സിംഗ് ആണ് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത്. അംഗങ്ങൾ ഐകകണ്‌ഠ്യേന നിർദേശത്തെ പിന്തുണച്ചു.

ALSO READ- കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് വരുന്നതിനിടെ തളർന്നുവീണു; കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

ഞായറാഴ്ച്ചയാണ് മൂന്നാം മോഡി സർക്കാരിന്റെ സത്യപ്രതിജ്ഞ.തുടർച്ചയായി മൂന്നാം അവസരമാണ് മോഡിക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകകരമായ സഖ്യമാണ് എൻഡിഎയെന്നും അദ്ദേഹം പരാമർശിച്ചു. അധികാരത്തിലെത്താൻ ചില പാർട്ടികൾ ചേർന്നുണ്ടായ കൂട്ടായ്മയല്ല എൻഡിഎ. രാജ്യമാണ് പ്രധാനം എന്ന ചിന്തയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മുന്നണിയാണെന്നാണ് മോഡി പറഞ്ഞത്.

Exit mobile version