കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നമടക്കം നിലനിർത്താനുള്ള പോരാട്ടത്തിൽ കോട്ടയത്ത് യുഡിഎഫിന്റെ സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വിജയം. എൽഡിഎഫിന്റെ സിറ്റിങ് എംപിയായ തോമസ് ചാഴിക്കാടനെയാണ് ഫ്രാൻസിസ് ജോർജ് തോൽപ്പിച്ചത്.
കേരളാകോൺഗ്രസുകാർ ചരിത്രത്തിലാദ്യമായി നേർക്കുനേർ നിന്ന് ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിൽ മത്സരിച്ച കേരളാകോൺഗ്രസ് ജേക്കബ് വിഭാഗം സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് 87464 വോട്ടിന്റെ ഭൂരിപക്ഷമാണ്.
ഒരു ഔദ്യോഗിക പാർട്ടിയായി അംഗീകരിക്കണമെങ്കിലും സ്വന്തമായി ചിഹ്നം അനുവദിക്കണമെങ്കിലും സ്വന്തമായി ഒരു എംപി വേണമെന്ന അവസ്ഥയിലാണ് ഫ്രാൻസിസ് ജോർജിന്റെ വിജയം.
ഫ്രാൻസിസ് ജോർജിന് 362348 വോട്ടും തോമസ് ചാഴിക്കാടിന് 274884 വോട്ടും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് 163605 വോട്ടുമാണ് ലഭിച്ചത്.
Discussion about this post