കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വലിയ പോരാട്ടം നടന്ന വടകര മണ്ഡലത്തിൽ യുഡിഎഫിന്റെ സ്ഥാനാർഥി ഷാഫി പറമ്പിലിന് വിജയം. 115157 വോട്ടിന്റെ ലീഡിനാണ് ഷാഫിയുടെ വിജയം.
എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയും ഷാഫി പറമ്പിലും തമ്മിൽ വലിയ പോര് നടന്ന വടകരയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കാനായത് യുഡിഎഫിന് വലിയ നേട്ടമായി.
ALSO READ- 63769 വോട്ടുകളുടെ ഭൂരിപക്ഷം, ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍ വിജയിച്ചു
552490 വോട്ടാണ് ഷാഫി നേടിയത്. കെകെ ശൈലജ ടീച്ചർക്ക് 437333 വോട്ടും എൻഡിഎ സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് 110701 വോട്ടും ലഭിച്ചു.
Discussion about this post