കണ്ണൂരിൽ കെ സുധാകരൻ തന്നെ; വിജയം 112239 വോട്ടിന്

കണ്ണൂർ: കണ്ണൂരിൽ കെ സുധാകരന് വിജയം. യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്റെ വിജയം യുഡിഎഫിന് കൂടുതൽ ആവേശമായി. എതിർ സ്ഥാനാർഥിയായ എൽഡിഎഫിന്റെ എംവി ജയരാജന് എതിരെ 112239 വോട്ടിന്റെ ലീഡിലാണ് വിജയം.

ഇത് മൂന്നാം തവണയാണ് കെ സുധാകരന് കണ്ണൂരിൽ വിജയം നേടാനാകുന്നത്. 512648 വോട്ടാണ് കെ സുധാകരൻ നേടിയത്. എംവി ജയരാജൻ 400409 വോട്ടുകളും എൻഡിഎയുടെ സി രഘുനാഥ് 117973 വോട്ടുമാണ് ആകെ നേടിയത്.

Exit mobile version