തൃശൂർ: വോട്ടെടുപ്പിന് പിന്നാലെ ആത്മവിശ്വാസം പങ്കിട്ട് സുരേഷ് ഗോപി. താൻ വന്നത് എംപിയാകാനാനെന്നും അഞ്ച് വകുപ്പുമന്ത്രിമാരെ ചൊൽപ്പടിക്ക് വേണമെന്ന് മോഡിയോട് ഇപ്പോൾ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു മന്ത്രിയേക്കാൾ മികച്ച രീതിയിൽ ജോലി ചെയ്യാനുള്ള സാഹചര്യം തന്റെ പാർട്ടിയിൽ ഉണ്ട്. താൻ ചെയ്യുന്ന ചില പ്രവർത്തനങ്ങൾ ഉണ്ട്. അത് തുടർന്ന് കൊണ്ടുപോകണം. അതിന് സിനിമ ചെയ്യണം, പണം വേണമെന്നും അദ്ദേഹം പ്രതികരിച്ചു.
താൻ ആഭ്യന്തരമന്ത്രിയോടും പ്രധാനമന്ത്രിയോടും നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് വരെയെങ്കിലും എനിക്ക് ഇളവ് തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ ചെയ്യണം, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാനും സാധിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
തന്റെ സമ്പാദ്യം തന്റെ തൊഴിലാണ്. പകരം ആവശ്യപ്പെട്ടിരിക്കുന്നത്, ഒരു മന്ത്രി എന്ന നിലയ്ക്ക് കേരളത്തിൽ എന്തൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നോ അതിന്റെ 25 ശതമാനമെങ്കിലും സാധ്യമാക്കിത്തരുന്ന അഞ്ച് വകുപ്പ് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്നാണ്. ചൊൽപ്പടി എന്നത് ജനങ്ങളുടെ ചൊൽപ്പടിയാണ്. എന്റെ വോട്ടർമാരുടെ ചൊൽപ്പടിയാണെന്നും സുരേഷ് ഗോപി പവിശദീകരിച്ചു.
തൃശൂരിനുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്നയാളാണെന്ന് വിശ്വസിക്കില്ല. കേരളത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടയാളായിരിക്കും. ഇനി ഇത് പറഞ്ഞാൽ ആരുടെയും വോട്ട് കിട്ടില്ലല്ലോ. ക്രോസ് വോട്ടിങ് ഉണ്ടായാൽ തിരിച്ചടിയാകില്ലെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു.
Discussion about this post