തൃശ്ശൂർ: ഏറെ രാഷ്ട്രീയ പ്രാദാന്യമുള്ള ത്രികോണമത്സരം നടക്കുന്ന തൃശൂർ ലോക്സടബാ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വിജയത്തിനായി പ്രസ്താവന നടത്തി തൃശ്ശൂർ മേയർ എംകെ വർഗീസ്.
നടനും എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപിയെ പുകഴ്ത്തിയാണ് എംകെ വർഗീസ് പ്രസ്താവന നടത്തിയത്. സുരേഷ് ഗോപി എംപിയാവാൻ ഫിറ്റായ വ്യക്തിയാണെന്ന് മേയർ പറഞ്ഞു.
കോർപ്പറേഷന് പ്രഖ്യാപിച്ച മുഴുവൻ പണവും നൽകി. ജനങ്ങളുടെ ഇടയിൽ നിൽക്കുന്ന ആളാണെന്നും എംകെ വർഗീസ് പറഞ്ഞു. എന്നാൽ പ്രസ്താവന വിവാദമായതോടെ ഇക്കാര്യം അദ്ദേഹം തിരുത്തുകയും ചെയ്തു.
സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർഥികളും ഫിറ്റാണെന്ന് പിന്നീട് വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് രാജിവെച്ച എംകെ വർഗീസ് പിന്നീട് സിപിഎമ്മിന്റെ പിന്തുണയോടെയാണ് കോർപ്പറേഷൻ മേയറായത്.