ന്യൂഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നിര്‍ണ്ണായക ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവും. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് കൗണ്‍സില്‍ യോഗം ചേരുന്നത്. തെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടുമെന്ന പ്രഖ്യാപനം കൌണ്സിലിലുണ്ടാകും. ഇന്ന് ഉച്ചയ്ക്കു ചേരുന്ന പൊതുസമ്മേളനത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചയോടെ ഉള്ള സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ മുന്‍ നിര്‍ത്തിയുള്ള പ്രചരണം, തന്ത്രം, മുദ്രാവാക്യങ്ങള്‍ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ കൗണ്‍സില്‍ ഉണ്ടായേക്കും.
രാഷ്ട്രീയ, സംഘടനാ പ്രമേയങ്ങള്‍ പാസാക്കും. ശബരിമല, അയോധ്യ എന്നീ വിഷയങ്ങളിലെ പാര്‍ട്ടി നിലപാടിനെ കുറിച്ചും നീക്കത്തെപറ്റിയും ഇവയില്‍ പരാമര്‍ശമുണ്ടായേക്കും. നാലേ മുക്കാല്‍ കൊല്ലത്തെ മോദി സര്‍ക്കാര്‍ ഭരണത്തിന്റെ നേട്ടങ്ങളവതരിപ്പിച്ച് കൊണ്ടുള്ള പ്രത്യേക പ്രമേയമുണ്ടാകും. കൂടാതെ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാം എന്നും കൗണ്‍സിലില്‍ ഉണ്ടാകും.രണ്ട് ദിവസത്തെ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി ജനപ്രതിനിധികള്‍, ജില്ലാ തലം മുതലുള്ള ഭാരവാഹികള്‍,പോഷക ഘടകങ്ങളുടെ ഭാരവാഹികള്‍ തുടങ്ങി 12000 പ്രതിനിധികള്‍ കൗണ്‍സിലില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള,കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വിമുരളീധരന്‍ എംപി എന്നിവരും പുറമെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും.
Discussion about this post