മണിപ്പൂരിലുണ്ടായത് വംശീയ പ്രശ്‌നം; മോഡി സർക്കാരിന്റെ ഭരണത്തിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് വി മുരളീധരൻ

തിരുവനന്തപുരം: നരേന്ദ്ര മോഡി സർക്കാരിന്റെ ഭരണത്തിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥിയുമായ വി മുരളീധരൻ. മണിപ്പൂരിലുണ്ടായത് വംശീയ പ്രശ്‌നമെന്ന് ന്യായീകരിക്കവെയായിരുന്നു വി മുരളീധരന്റെ വാക്കുകൾ.

ക്രൈസ്തവ സഭകൾക്ക് കേന്ദ്രത്തോട് അതൃപ്തിയുള്ളതായി കരുതുന്നില്ല. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പ്രസംഗം താൻ കേട്ടിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു.

ദുഃഖവെള്ളി ദിനത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞത്. ഇക്കാര്യം ഇത് മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുരളീധരന്റെ പ്രതികരണം.

ALSO READ- എൻസിപിയെ പിളർത്തി എൻഡിഎയിൽ ചേർന്നു; എട്ട് മാസത്തിന് പിന്നാലെ പ്രഫുൽ പട്ടേലിന് എതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ

ക്രൈസ്തവർക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് അന്ധകാര ശക്തികളാണെന്നായിരുന്നു തോമസ് ജെ നെറ്റോ പറഞ്ഞത്.

Exit mobile version