ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 15ന് പാലക്കാട് ബിജെപി നടത്തുന്നറോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
ബിജെപിക്ക് വളരെ പ്രതീക്ഷയുള്ള പാലക്കാട് മണ്ഡലത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് നഗരസഭാ മുൻ ഉപാധ്യക്ഷനുമായ സി കൃഷ്ണകുമാറാണ് ബിജെപി സ്ഥാനാർത്ഥി.
ഈ റോഡ് ഷോ ഉൾപ്പടെ ഈ വർഷം നാലാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ജനുവരിയിൽ തൃശൂരിൽ ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി പിന്നീട് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഗുരുവായൂരിലുമെത്തിയിരുന്നു.
ALSO READ- മോഡിയുടെ പേര് ഉരുവിടുന്ന ഭര്‍ത്താക്കന്മാര്‍ക്ക് അത്താഴം കൊടുക്കരുത്: ഡല്‍ഹിയിലെ സ്ത്രീകളോട് അരവിന്ദ് കെജ്രിവാള്‍
കഴിഞ്ഞ മാസം അവസാനം തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനുമെത്തി.
Discussion about this post