‘ പത്മജ ബിജെപിയിലേക്ക് പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല’ ; രമേശ് ചെന്നിത്തല

അനില്‍ കെ. ആന്റണിയും പത്മജയും പോയതുകൊണ്ട് കോണ്‍ഗ്രസിന് ചെറിയ പോറലുപോലും ഏല്‍ക്കില്ലെന്നും, ഇത് തങ്ങള്‍ ഗൗരവമായി എടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ചെന്നിത്തല പറഞ്ഞു.

ന്യൂഡല്‍ഹി: പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ പോയതുകൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല. അനില്‍ കെ. ആന്റണിയും പത്മജയും പോയതുകൊണ്ട് കോണ്‍ഗ്രസിന് ചെറിയ പോറലുപോലും ഏല്‍ക്കില്ലെന്നും, ഇത് തങ്ങള്‍ ഗൗരവമായി എടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനും എതിരായ ജനവികാരം വളരെ ശക്തമാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനേക്കാള്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ALSO READ പത്തനംതിട്ടയില്‍ കനത്ത മഴ, വീടിന് മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഇത്തവണയും ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. കേരളത്തില്‍ കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളിലും യോജിപ്പോടെ മുന്നോട്ടുപോകുകയാണ്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. ഒരു രീതിയിലുള്ള പ്രതിസന്ധിയും ഇക്കാര്യത്തിലില്ലെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version