തൃശൂർ: ബിജെപിയിൽ ചേർന്നേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ തള്ളി കോൺഗ്രസ് നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ. താൻ ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നൽകിയ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നാണ് പത്മജ പറയുന്നത്.
അത് ഇങ്ങനെ അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്നുമാണ് പ
zത്മജയുടെ വിശദീകരണം. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘ഞാൻ ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്, ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു.’
‘അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു.അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല’- എന്നാണ് പത്മജ വേണുഗോപാൽ പറഞ്ഞത്.